photo india_gov_1.png  photo Aardram_0_0_2.png
PAY REVISION ORDERS Click here to view

Wednesday, January 10, 2018

No Constructions within 3 m from highways and declared roads of municipality

No Constructions within 3 m from highways and declared roads of municipality

മൂന്നുമീറ്റർ മുന്നിൽ കാണണം
കെട്ടിടനിർമ്മാണപ്രവർത്തനങ്ങളുടെ അതിർവരമ്പുകൾ സൂചിപ്പിക്കുന്നതാണ് കേരള മുൻസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങൾ. ദേശീയ ഹൈവേകളോടും സംസ്ഥാന ഹൈവേകളും അല്ലെങ്കിൽ മുനിസിപ്പാലിറ്റി വിജ്ഞാപനം ചെയ്തിട്ടുള്ള മറ്റു റോഡുകളോടു ചേർന്നുള്ള പ്ലോട്ട് അതിരിന്റെ മൂന്നു മീറ്ററിനുള്ളിൽ ഒരാളും ചുറ്റുമതിൽ ഒഴികയുള്ള യാതൊരു കെട്ടിടവും നിർമിക്കാൻ പാടുള്ളതല്ല. (ചട്ടം 26).
എന്നാൽ 3 മീറ്ററിനുള്ളിൽ തെരുവിൽ നിന്നും ഘട്ടത്തിലേക്കുള്ള പ്രവേശനമാർഗ്ഗം ആയി തുറന്ന റാമ്പുകളൊ പടിക്കെട്ടുകളോ അനുവദിക്കാം. 75 സെന്റീമീറ്റർ കവിയാത്ത കോർണിസ് മേൽക്കൂരയോ കാലാവസ്ഥ മറയോ 3 മീറ്ററിനുള്ളിൽ ആണെങ്കിലും അനുവദിക്കാവുന്നതാണ്.
ഇതിനുവിരുദ്ധമായ നിർമാണങ്ങളിൽ മാറ്റം വരുത്തുകയോ അല്ലെങ്കിൽ പൊളിച്ചുകളയലോ ചെയ്യാൻ സെക്രട്ടറിക്ക് അധികാരമുണ്ട്.

Monday, January 1, 2018

LDC PROVISIONAL GRADATION LIST PUBLISHED ON 23/12/17

ആനുകൂല്യങ്ങൾ ഏതെല്ലാം?


ആനുകൂല്യങ്ങൾ ഏതെല്ലാം?

സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്പോ​ൾ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന് ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് വി​ശ​ദ​മാ​ക്കാ​മോ? പെ​ൻ​ഷ​ൻ, ഡിസിആർജി, ഇഎൽ സറണ്ടർ, ജിഐഎസ്, എസ്എൽഐ എ​ന്നീ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ബാ​ധ​ക​മാ​യ നി​ബ​ന്ധ​ന​ക​ൾ എ​ന്തൊ​ക്കെ​യെ​ന്നും ആ​യ​ത് ക​ണ​ക്കാ​ക്കു​ന്ന വി​ധ​വും വി​ശ​ദ​മാ​ക്കാ​മോ? സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ മെ​ഡി ക്ലെ​യിം പ​ദ്ധ​തി നി​ല​വി​ൽ വ​ന്നി​ട്ടു​ണ്ടോ? അ​തു​പോ​ലെ ജിപിഎഐഎസ് സ്കീം ​പ്ര​കാ​രം അ​പ​ക​ടം പ​റ്റി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​മോ? അ​തോ മ​ര​ണ​മോ അം​ഗ​വൈ​ക​ല്യ​മോ സം​ഭ​വി​ച്ചാ​ൽ മാ​ത്ര​മേ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​കയുള്ളോ? ഒ​റ്റ​ത്ത​വ​ണ പ്രീ​മി​യം അ​ട​യ്ക്കു​ന്ന എ​ൽ​ഐ​സി പോ​ളി​സി ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​യോ​ജ്യ​മാ​ണോ? ജിപിഎഫ് ലോ​ണ്‍ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​ര​പ​രി​ധി ഓ​രോ ഓ​ഫീ​സ​ർ​മാ​രു​ടെ​യും എ​ത്ര​യാ​ണ്?

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ൻ സ​ർ​വീ​സി​ൽ​നി​ന്ന് വിരമി ക്കുന്പോൾ ല​ഭി​ക്കു​ന്ന പ്ര​ധാ​ന ആ​നു​കൂ​ല്യ​ങ്ങ​ൾ പെ​ൻ​ഷ​ൻ, ഗ്രാ​റ്റി​വി​റ്റി(ഡിസിആർജി) ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ എ​ന്നി​വ​യാ​ണ്. കൂ​ടാ​തെ നി​ർ​ബ​ന്ധി​ത നി​ക്ഷേ​പം എ​ന്ന നി​ല​യി​ൽ ശ​ന്പ​ള​ത്തി​ൽ​നി​ന്ന് പി​ടി​ക്കു​ന്ന എസ്എൽഐ, ജിഐഎസ് എ​ന്നി​വ​യാ​ണ്. പെ​ൻ​ഷ​ൻ, ഡിസിആർജി എ​ന്നി​വ ആ​കെ​യു​ള്ള സ​ർ​വീ​സി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യും അ​വ​സാ​നം വാ​ങ്ങി​യ ശ​ന്പ​ള​ത്തി​ന്‍റെ​ അ​ടി​സ്ഥാ​ന​ത്തി​ലുമാണ് കണക്കാക്കുന്നത്. ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ അ​വ​സാ​നം ക്രഡി​റ്റി​ലു​ള്ള ഏ​ണ്‍​ഡ് ലീ​വി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യും (മാ​ക്സി​മം 300 ഏ​ണ്‍​​ഡ് ലീ​വ് ).

ജിപിഎഫ് ലോ​ണ്‍ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​ര​പ​രി​ധി

ഏ​റ്റ​വും താ​ഴ​ത്തെ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ /
ഡ്രോ​യിം​ഗ് & ഡി​സ്ബേ​ഴ്സിം​ഗ് ഓ​ഫീ​സ​ർ 75,000 രൂ​പ
സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ 1,50,000 രൂ​പ
ജി​ല്ലാ ഓ​ഫീ​സ​ർ 2,25,000 രൂ​പ
റീ​ജ​ണ​ൽ ഓ​ഫീ​സ​ർ 3,00,000 രൂ​പ
വ​കു​പ്പ് ത​ല​വ​ൻ പ​രി​ധി ഇ​ല്ല

ജിപിഎഐഎസ് സ്കീം ​പ്ര​കാ​രം മ​ര​ണ​മോ അം​ഗ​വൈ​ക​ല്യ​മോ സം​ഭ​വി​ച്ചാ​ൽ മാ​ത്ര​മേ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കൂ. ജിപി എസ് ലോ​ണ്‍ എൻആർഎ ആ​ക്കു​ന്പോ​ൾ ഒരേ ആ​വ​ശ്യ​ത്തി​നു​വേ​ണ്ടി ആ​ണെ​ങ്കി​ൽ അ​നു​വ​ദി​ക്കി​ല്ല.
 

അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി: പ്രീ​മി​യം ഡി​സം​ബ​ർ 31നു​ള്ളി​ൽ അ​ട​യ്ക്ക​ണം



അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി: പ്രീ​മി​യം ഡി​സം​ബ​ർ 31നു​ള്ളി​ൽ അ​ട​യ്ക്ക​ണം

ഗ്രൂ​പ്പ് പഴ്സ​ണ​ൽ അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി (ജി​പി​എ​ഐ​എ​സ്) കേ​ര​ള സം​സ്ഥാ​ന ഇ​ൻ​ഷ്വ​റ​ൻ​സ് വ​കു​പ്പ് മു​ഖേ​ന 2011 വ​ർ​ഷം മു​ത​ൽ ന​ട​പ്പി​ലാ​ക്കി​യതാണ്.

സം​സ്ഥാ​ന​ത്തി​ലെ പാ​ർ​ട്ട്ടൈം ​ക​ണ്ടി​ജ​ന്‍റ് എം​പ്ലോ​യീ​സ് ഉ​ൾ​പ്പെ​ടു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, അ​ധ്യാ​പ​ക​ർ, എ​യ്ഡ​ഡ് സ്കൂ​ൾ / കോ​ള​ജ് സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ, പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പ​ൽ കോ​മ​ണ്‍ സ​ർവീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, മു​നിസി​പ്പ​ൽ കോ​മ​ണ്‍ സ​ർ​വീ​സി​ലെ ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ, സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ / സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ / സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെയെല്ലാം പദ്ധതിയിൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്. നി​ല​വി​ലെ ച​ട്ട​ങ്ങ​ളു​ടെ/ഉ​ത്ത​ര​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ യോ​ഗ്യ​രാ​യ കെഎ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ, കെഎ​സ് ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ വാ​ർ​ഷി​ക പ്രീ​മി​യം തു​ക സ​ർ​വീ​സ് ടാ​ക്സ് ഉ​ൾ​പ്പെ​ടെ യ​ഥാ​ക്ര​മം 850രൂ​പ, 550രൂ​പ എ​ന്ന ക്ര​മ​ത്തി​ലും കേ​ര​ള സ​ർ​വീ​സ് ച​ട്ട​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​വ​രും എ​സ്എ​ൽ​ഐ/​ജി​ഐ​എ​സ് എ​ന്നി​വ ഒ​ടു​ക്കി​വ​രു​ന്ന​വ​രു​മാ​യ മ​റ്റു ജീ​വ​ന​ക്കാ​രു​ടെ വാ​ർ​ഷി​ക പ്രീ​മി​യം തു​ക സ​ർ​വീ​സ് ടാ​ക്സ് ഉ​ൾ​പ്പെ​ടെ 400രൂ​പ എ​ന്ന ക്ര​മ​ത്തി​ലും അ​ട​യ്ക്ക​ണം. ഗവ.ഉ.(പി)നം. 133/2017 ധന. 21/10/2017.
വാ​ഗ്ദ​ത്ത തു​ക 10 ല​ക്ഷം രൂ​പ​യാ​യി തു​ട​രു​ന്ന​താ​ണ്.

അ​പ​ക​ട തീ​യ​തി മു​ത​ൽ ഒ​രു വ​ർ​ഷം വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഡ​യ​റ​ക്ട​ർ​ക്കു മു​ന്പാ​കെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ക്ലെ​യി​മു​ക​ൾ ഇ​ൻ​ഷ്വ​റ​ൻ​സ് ഡ​യ​റ​ക്ട​ർ​ക്കു ത​ന്നെ തീ​ർ​പ്പാ​ക്കാ​വു​ന്ന​താ​ണ്.

ജീ​വ​ന​ക്കാ​രു​ടെ പ്രീ​മി​യം തു​ക അ​താ​തു ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​ൽ​നി​ന്നു കി​ഴി​വ് ന​ട​ത്തി​യി​ട്ടും കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ട്ര​ഷ​റി​യി​ൽ ഒ​ടു​ക്കാ​ത്ത പ​ക്ഷം ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ക്ലെ​യിം ഉ​ണ്ടാ​യാ​ൽ ആ​യ​തു ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​യാ​യി ക​ണ​ക്കാ​ക്കു​ന്ന​താ​ണ്.

2018 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്രീ​മി​യം 2017 ന​വം​ബ​ർ മാ​സ​ത്തെ ശ​ന്പ​ള​ത്തി​ൽ​നി​ന്ന് കി​ഴി​വു ചെ​യ്ത് ഡി​സം​ബ​ർ 31നു​ള്ളി​ൽ ‘865810288 suspen േse accountGPAI Fund’എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ട്ര​ഷ​റി​യി​ൽ ഒ​ടു​ക്കേ​ണ്ട​താ​ണ്.

ശൂ​ന്യ​വേ​ത​നാ​വ​ധി​യി​ലു​ള്ള​വ​ർ, മ​റ്റ് ഏ​തെ​ങ്കി​ലും രീ​തി​യി​ൽ അ​വ​ധി​യി​ലു​ള്ള​വ​ർ, അ​ന്യ​ത്ര സേ​വ​ന​ത്തി​ലു​ള്ള​വ​ർ, മ​റ്റ് ഏ​തെ​ങ്കി​ലും രീ​തി​യി​ൽ അ​വ​ധി​യി​ലു​ള്ള​വ​ർ, പേ​സ്ലി​പ്പ് ല​ഭി​ക്കാ​ത്ത കാ​ര​ണ​ത്താ​ൽ ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​വ​ർ, മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​വ​ർ എ​ന്നി​വ​ർ ഡി​സം​ബ​ർ 31ന​കം പ്രീ​മി​യം നേ​രി​ട്ട് ട്ര​ഷ​റി​യി​ൽ ഒ​ടു​ക്കേ​ണ്ട​താ​ണ്.
ഈ ​വി​ഭാ​ഗ​ക്കാ​രു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം നേ​രി​ട്ട് ട്ര​ഷ​റി​യി​ൽ ഒ​ടു​ക്കേ​ണ്ട​താ​ണ്. ഈ ​വി​ഭാ​ഗ​ക്കാ​രു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീമിയം യഥാസമയം ട്രഷറിയിൽ ഒടുക്കിയില്ലെങ്കിൽ ഇവർക്ക് ഇൻഷ്വറൻസ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന​ത​ല്ല.

ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ആ​ഗ്ര​ഹി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ അ​വ​രു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം യ​ഥാ​സ​മ​യം ഒ​ടു​ക്കി​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.
 

2018 ഏപ്രിൽ മുതൽ പുതിയ ആരോഗ്യ ഇന്‌ഷ്വറൻസ് പദ്ധതി





2018 ഏപ്രിൽ മുതൽ പുതിയ ആരോഗ്യ ഇന്‌ഷ്വറൻസ് പദ്ധതി

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പു​തു​താ​യി ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ 24.4.2017ൽ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ അഞ്ചു ല​ക്ഷ​ത്തോ​ളം വ​രു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​തോ​ടൊ​പ്പം പെ​ൻ​ഷ​ൻ​കാ​ർ​ക്കും കൂ​ടാ​തെ ഇ​വ​രെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന​വ​ർ​ക്കും പു​തി​യ പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.

പു​തി​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി 1.4.2018 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. പ​ദ്ധ​തി അ​റി​യ​പ്പെ​ടു​ന്ന​ത് Kerala Government Employees And Pensioners Health Insurance Scheme (KGEPHIS). അതായത് കേ​ര​ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടേ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ആ​രോ​ഗ്യ പ​രി​ര​ക്ഷാ പ​ദ്ധ​തി.

പു​തി​യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ 

1. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ
2. അ​ധ്യാ​പ​ക​ർ / അ​ന​ധ്യാ​പ​ക​ർ (എ​യ്ഡ​ഡ് സ്കൂ​ൾ / കോ​ള​ജ്)
3. സ​ർ​വ​ക​ലാ​ശാ​ലാ ജീ​വ​ന​ക്കാ​ർ
4. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ
5. സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ
6. സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ
7. പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പ​ൽ കോ​മ​ണ്‍ സ​ർ​വീ​സ്
8. പാ​ർ​ട്ട്ടൈം ക​ണ്ടി​ൻജ​ന്‍റ് ജീ​വ​ന​ക്കാ​ർ
9. പെ​ൻ​ഷ​ൻ​കാ​ർ
10. ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​ർ
11. എ​ക്സ് ഗ്രേ​ഷ്യാ പെ​ൻ​ഷ​ൻ​കാ​ർ
12. പാ​ർ​ട്ട്ടൈം ​പെ​ൻ​ഷ​ൻ​കാ​ർ

പ​ദ്ധ​തി​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ 

1. പ​ര​മാ​വ​ധി മൂന്നു ല​ക്ഷം രൂപ​യു​ടെ പ​രി​ര​ക്ഷ
2. ഒൗ​ട്ട് പേ​ഷ്യ​ന്‍റ് (ഒ​പി) ചി​കി​ത്സ​യ്ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കും
3. ഒ​പി ചി​കി​ത്സ​യ്ക്ക് വ​ർ​ഷം പ​ര​മാ​വ​ധി 30,000 രൂ​പ വ​രെ ല​ഭി​ക്കും.
4. സ​ർ​ക്കാ​രും ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യും അം​ഗീ​ക​രി​ച്ച ആ​ശു​പ​ത്രി​ക​ളി​ൽ പ​ണ​മ​ട​യ്ക്കാ​തെ ത​ന്നെ ഒൗ​ട്ട് പേ​ഷ്യ​ന്‍റ് ചി​കി​ത്സ​യും (ഒ​പി) മ​രു​ന്നും ല​ഭി​ക്കും.
5. ആ​ശു​പ​ത്രി​ക​ളി​ലെ കി​ട​ത്തി​ചി​കി​ത്സ​യ്ക്ക് പൂ​ർ​ണ പ​രി​ര​ക്ഷ
6. ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും ഇ​ൻ​ഷ്വ​റ​ൻ​സ് ക​വ​റേ​ജ് ല​ഭി​ക്കും.
7. ചി​കി​ത്സ​യു​ടെ പേ​രി​ൽ 24 മ​ണി​ക്കൂ​ർ ആ​ശു​പ​ത്രി വാ​സം നി​ർ​ബ​ന്ധ​മി​ല്ല.
8. നേ​ര​ത്തെ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കും പ​ദ്ധ​തി നി​ല​വി​ൽ വ​രു​ന്ന തീ​യ​തി മു​ത​ൽ ക്ലെ​യിം ല​ഭി​ക്കും.
9. ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് വീ​ട്ടി​ൽ ചി​കി​ത്സ​യു​ടെ പേ​രി​ലും പ​രി​ര​ക്ഷ​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.
10. ആ​ശു​പ​ത്രി​യി​ലെ മ​രു​ന്നു​ക​ൾ​ക്കും ടെ​സ്റ്റു​ക​ൾ​ക്കും പ​ദ്ധ​തി​യി​ലൂ​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.
11. പ്ര​സ​വ​ത്തി​ന്‍റെ ചി​കി​ത്സ​യ്ക്കു​ള്ള ചെ​ല​വു​ക​ളും ഇ​തി​ൽ​നി​ന്നു ല​ഭ്യ​മാ​കും.
12. ഏ​റ്റെ​ടു​ക്കു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ന​ൽ​കു​ന്ന മ​റ്റു പ്ര​യോ​ജ​ന​ങ്ങ​ളും പ​ദ്ധ​തി​യി​ൽ അംഗമായിട്ടു ള്ളവർക്ക് ല​ഭി​ക്കും.

പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന മ​റ്റു വി​ഭാ​ഗക്കാ​ർ 

1. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ
2. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കു​ന്ന​വ​രു​ടെ ഭ​ർ​ത്താ​വ് / ഭാ​ര്യ (അം​ഗ​ത്തെ സാ​ന്പ​ത്തി​ക​മാ​യി ആ​ശ്ര​യി​ക്കു​ന്ന​വ​ർ)
3. അം​ഗ​ത്തി​ന്‍റെ മ​ക്ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ
4. ശാ​രീ​രി​ക​മോ മാ​ന​സീ​ക​മോ ആ​യ
വൈ​ക​ല്യ​മു​ള്ള മ​ക്ക​ൾ. ഇ​വ​ർ​ക്ക് പ്രാ​യ​പ​രി​ധി ബാ​ധ​ക​മ​ല്ല.

ശ​ന്പ​ള​ത്തി​ൽ​നി​ന്നു 300 രൂ​പ ഈടാക്കും, പെ​ൻ​ഷ​ൻ​കാ​രു​ടെ മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് ഇ​ല്ലാ​താ​കും 

ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കു​ന്ന ഓ​രോ ജീ​വ​ന​ക്കാ​ര​നും പ്ര​തി​മാ​സം 300രൂ​പ വീ​തം ശ​ന്പ​ള​ത്തി​ൽനി​ന്ന് അ​ട​യ്ക്ക​ണം. പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഇ​പ്പോ​ൾ ന​ൽ​കു​ന്ന മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സാ​യ 300രൂ​പ നി​ർ​ത്ത​ലാ​ക്കും. 300 രൂ​പ​യി​ൽ കു​റ​വ് മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് ല​ഭി​ക്കു​ന്ന വി​ഭാ​ഗ​ക്കാ​ർ ബാ​ക്കി തു​ക പ്രീ​മി​യ​മാ​യി അ​ട​യ്ക്കേ​ണ്ടി​വ​രും.
ജീ​വ​ന​ക്കാ​ർ ശൂ​ന്യ​വേ​ത​നാ​വ​ധി​യി​ലും ശ​ന്പ​ളം ല​ഭി​ക്കാ​ത്ത അ​വ​സ​ര​ത്തി​ലും പ്രീ​മി​യം തു​ക നേ​രി​ട്ട് മു​ൻ​കൂ​ട്ടി അ​ട​യ്ക്ക​ണം. ഒ​രു വ​ർ​ഷ​ത്തി​ന്‍റെ ഇ​ട​യ്ക്കു​വ​ച്ചാ​ണ് ഈ ​പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കു​ന്ന​തെ​ങ്കി​ൽ ത​ന​തു വ​ർ​ഷ​ത്തെ മു​ഴ​വ​ൻ തു​ക​യും അ​ട​യ്ക്ക​ണം.

പ​ങ്കാ​ളി​ത്ത​പെ​ൻ​ഷ​ൻ പ​ദ്ധ​തി: ആ​ശ്വാ​സ ധ​ന​സ​ഹാ​യം 30% 

പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി (ദേ​ശീ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി എൻപിഎസ്) യി​ൽ അം​ഗ​മാ​യി​രി​ക്കെ സ​ർ​വീ​സി​ലി​രു​ന്നു മ​ര​ണ​മ​ട​യു​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ അ​വ​സാ​നം വാ​ങ്ങി​യ അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ 30 % ത്തി​ന് തു​ല്യ​മാ​യ തു​ക ആ​ശ്വാ​സ ധ​ന​സ​ഹാ​യ​മാ​യി (ഫാ​മി​ലി പെ​ൻ​ഷ​ൻ) സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു നേ​ര​ത്തെ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ആ​ശ്വാ​സ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഇ​പ്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ ധ​ന​കാ​ര്യ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
ഗവ.ഉ(പി)141/2017, ധന.തീ​യ​തി 8112017.
 

പെന്‍ഷന്‍ ബുക്ക്‌ - പൂരിപ്പിക്കുന്നത് സംബന്ധിച്ച്